< Back
India
ആസ്വദിച്ച് പാനി പൂരി കഴിച്ചുകൊണ്ടിരിക്കെ മീഠാ പാനിയിൽ നിന്നും ജീവനുള്ള എലി പുറത്തേക്ക്; വീഡിയോ
India

ആസ്വദിച്ച് പാനി പൂരി കഴിച്ചുകൊണ്ടിരിക്കെ മീഠാ പാനിയിൽ നിന്നും ജീവനുള്ള എലി പുറത്തേക്ക്; വീഡിയോ

ജെയ്സി തോമസ്
|
18 Feb 2026 12:47 PM IST

പാത്രത്തിൽ നിന്നും എലിയെ നീക്കം ചെയ്യാൻ വിൽപനക്കാരൻ ശ്രമിക്കുന്നുണ്ട്

അമൃത്സര്‍: തെരുവോരങ്ങളിലുള്ള ഭക്ഷണശാലകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ എത്രത്തോളം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കാണിച്ചുതരികയാണ് അമൃത്സറിൽ നിന്നും പുറത്തുവന്ന ഈ വീഡിയോ. റോഡരികിലെ കടയിൽ നിന്നും പാനി പൂരി കഴിക്കുന്നതിനിടെ പാനിപുരിക്കൊപ്പം നൽകുന്ന 'മീഠാ പാനി' (മധുരമുള്ള വെള്ളം) സൂക്ഷിച്ചിരുന്ന പാത്രത്തിനുള്ളിൽ നിന്ന് ജീവനുള്ള എലി ചാടി പുറത്തേക്ക് ചാടുകയായിരുന്നു.

karan_dhanju26 എന്ന കണ്ടന്‍റ് ക്രിയേറ്റർ ഒരു സുഹൃത്തിനൊപ്പം പാനി പൂരി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. മസാല നിറച്ച പാത്രത്തിൽ നിന്ന് എലി ചാടി അടുത്തുള്ള അഴുക്കുചാലിലേക്ക് ഓടിപ്പോകുന്നത് കണ്ട് കഴിച്ചുകൊണ്ടിരിക്കുന്നയാൾ ഞെട്ടലോടെ നോക്കുന്നതും കാണാം. ഇത് കണ്ടുനിന്ന മറ്റൊരാൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. പാത്രത്തിൽ നിന്നും എലിയെ നീക്കം ചെയ്യാൻ വിൽപനക്കാരൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഞൊടിയിടയിൽ എലി പുറത്തേക്ക് ചാടുകയായിരുന്നു. എലി കുറെ നാളായി പാത്രത്തിലുണ്ടായിരുന്നോ അതോ കുറച്ചു മുൻപ് ചാടിയതാണോ എന്ന് വ്യക്തമല്ല.

വീഡിയോ വൈറലായതോടെ നിരവധി പേര്‍ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. "നമ്മൾ ഇത്രയും ആസ്വദിച്ചു കഴിക്കുന്ന ഭക്ഷണം ഉണ്ടാക്കുന്നത് ഇങ്ങനെയാണോ?" എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മയെക്കുറിച്ച് നഗരസഭയ്ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനും (FSSAI) നിരവധി പരാതികൾ ലഭിച്ചു.

സംഭവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അമൃത്‌സറിലെ പല പാനിപുരി സ്റ്റാളുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് റെയ്ഡ് നടത്തുകയും മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഉടൻ തന്നെ ദൃശ്യങ്ങൾ പകർത്തി അധികാരികൾക്ക് കൈമാറുക. നിങ്ങളുടെ പ്രദേശത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് പരാതി നൽകുക. തുറന്നുവെച്ചിരിക്കുന്നതോ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

Similar Posts