< Back
India

India
വിവാഹമോചനം നടത്താതെ മറ്റൊരു പുരുഷനുമായി താമസിച്ചു; ബംഗാളിൽ സ്ത്രീയേയും പുരുഷനെയും ആൾക്കൂട്ട വിചാരണ നടത്തി തൃണമൂൽ നേതാവ്
|1 July 2024 9:02 AM IST
പ്രാദേശിക തൃണമൂൽ നേതാവയ തജ്മുലിനെ പൊലീസ് അറസ്റ്റ് ചെയ്തു
കൊൽക്കത്ത: വിവാഹമോചനം നടത്താതെ മറ്റൊരു പുരുഷനുമായി താമസം ആരംഭിച്ചെന്ന് ആരോപിച്ച് ബംഗാളിൽ സ്ത്രീയേയും പുരുഷനെയും ആൾക്കൂട്ട വിചാരണ നടത്തി തൃണമൂൽ നേതാവ്. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിലെ പ്രാദേശിക തൃണമൂൽ നേതാവയ തജ്മുൽ എന്നയാളാണ് ആൾക്കൂട്ട വിചാരണക്ക് നേതൃത്വം നൽകിയത്.
ഇന്നലെയായിരുന്നു സംഭവം. ഇയാൾ മുമ്പും ഇത്തരം പ്രവൃത്തികളിൽ പ്രതിചേർക്കപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതി തജ്മുളിനെ ഇന്നലെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ബംഗാൾ പൊലീസ് അറിയിച്ചു.