< Back
India
election
India

ലോക്സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Web Desk
|
18 May 2024 6:21 AM IST

യു.പിയിലെ അമേഠിയും റായ്‌ബറേലിയുമാണ് ശ്രദ്ധേയ ലോക്സഭ മണ്ഡലങ്ങള്‍

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ ലോക്സഭ മണ്ഡലങ്ങള്‍.

റായ്‌ബറേലിയില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുല്‍ ഗാന്ധിയും , ബിജെപി സ്ഥാനാർത്ഥി ദിനേശ് പ്രതാപ് സിംഗും തമ്മിലാണ് പ്രധാന മത്സരം. അമേഠിയില്‍ ബിജെപി സ്ഥാനാർത്ഥി സ്‌മൃതി ഇറാനിയും കോൺഗ്രസിലെ കിഷോരി ലാല്‍ ശര്‍മ്മയും തമ്മിലാണ് പോരാട്ടം. രാജ്നാഥ്‌സിംഗ്, പിയൂഷ് ഗോയൽ, ചിരാഗ് പാസ്വാൻ, ഒമർ അബ്ദുള്ള അടക്കമുള്ള പ്രമുഖരും അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

Similar Posts