< Back
India

India
ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ
|6 Jun 2024 7:39 PM IST
മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിലവിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് നടന്നയിടങ്ങളിലേയും പെരുമാറ്റ ചട്ടങ്ങളും പിൻവലിക്കുന്നതായും കമ്മീഷൻ അറിയിച്ചു. മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അറിയിപ്പ് നൽകിയതായും കമ്മീഷൻ അറിയിച്ചു.