< Back
India
Lok Sabha has passed a bill to prevent examination malpractices
India

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്ല് പാസാക്കി ലോക്‌സഭ; 10 വർഷം വരെ തടവ്

Web Desk
|
6 Feb 2024 8:31 PM IST

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം കേന്ദ്ര ഏജൻസികൾ കൂടുതൽ ഇടപെട്ടേക്കും

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്ല് ലോക്‌സഭ പാസാക്കി. നിയമപ്രകാരം മത്സര പരീക്ഷകളിൽ ക്രമക്കേടു കാണിച്ചാൽ പത്തുവർഷം വരെ തടവ് നേരിടേണ്ടി വരും. ഒരുകോടി രൂപ വരെ പിഴ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

കേന്ദ്ര ഏജൻസികൾക്ക് പരീക്ഷാ ക്രമക്കേടുകളിൽ യഥേഷ്ടം അന്വേഷണം നടത്താൻ അനുവാദം നൽകുന്നതാണ് നിയമം. ഇതോടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം കേന്ദ്ര ഏജൻസികൾ കൂടുതൽ ഇടപെട്ടേക്കും



Similar Posts