< Back
India
രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിടത്തോളം പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം; ലോക്സഭയിൽ പ്രസംഗിക്കാനാകാതെ പ്രധാനമന്ത്രി
India

രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തിടത്തോളം പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം; ലോക്സഭയിൽ പ്രസംഗിക്കാനാകാതെ പ്രധാനമന്ത്രി

Web Desk
|
5 Feb 2026 4:40 PM IST

പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രസംഗിക്കാനാകാതെ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം ലോക്‌സഭ പാസാക്കി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. വൈകിട്ട് അഞ്ചിന് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞേക്കുമെന്നാണ് വിവരം.

രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തിടത്തോളം പ്രധാനമന്ത്രിയെ ഒരുകാരണവശാലും സംസാരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷനിലപാട്. സ്വാഭാവികമായും ഇന്നലെയായിരുന്നു പ്രധാനമന്ത്രിക്ക് സംസാരിക്കേണ്ടിയിരുന്ന സമയം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ, ഇന്ന് സംസാരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം കനപ്പിക്കുകയായിരുന്നു.

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് കരുതി രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തുന്നത് ശരിയല്ലെന്നും സഭാ മര്യാദകള്‍ എല്ലാവരും പാലിക്കണമെന്നും ജെ.പി നദ്ദ പറഞ്ഞു. എങ്കിലും, രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എംപിമാരടക്കം രംഗത്ത് വരികയായിരുന്നു.

വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി രാജ്യസഭയില്‍ സംസാരിക്കുമെന്നാണ് വിവരം.

Similar Posts