< Back
India

India
സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്
|1 Oct 2023 4:10 PM IST
അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹരജിയിലാണ് ലഖ്‌നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്.
ന്യൂഡൽഹി: വി.ഡി സവർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹരജിയിലാണ് ലഖ്‌നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. ഭാരത് ജോഡോ യാത്രക്കിടെ കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധി സവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ആരോപണം.
നൃപേന്ദ്ര പാണ്ഡെയുടെ ഹരജി ഈ വർഷം ജൂണിൽ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് അംബ്രീഷ് കുമാർ ശ്രീവാസ്തവ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ലഖ്‌നൗ ജില്ലാ സെഷൻസ് ജഡ്ജി അശ്വിനി കുമാർ ത്രിപാഠി രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.
സവർക്കർ ഗാന്ധിയനാണെന്നും അദ്ദേഹത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയതെന്നുമാണ് ഹരജിക്കാരന്റെ വാദം. കേസ് നവംബർ ഒന്നിന് പരിഗണിക്കും.