< Back
India

India
പ്രവാചകനെതിരെ അധിക്ഷേപകരമായ പരാമർശം; പ്രതികരണവുമായി ഗായകൻ ലക്കി അലി
|6 Jun 2022 12:28 PM IST
ഒരു ചാനൽ ചർച്ചക്കിടെ പ്രവാചകനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നുപുർ ശർമക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ന്യൂഡൽഹി: പ്രവാചകനെ അധിക്ഷേപിച്ച ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി ഗായകനും ഗാനരചയിതാവുമായ ലക്കി അലി. 'ഞാൻ മുഹമ്മദ് നബിയെ സ്‌നേഹിക്കുന്നു, അദ്ദേഹത്തിനുമേൽ എല്ലാ അനുഗ്രഹങ്ങളും വർഷിക്കട്ടെ'- ലക്കി അലി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഒരു ചാനൽ ചർച്ചക്കിടെ പ്രവാചകനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നുപുർ ശർമക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഗൾഫ് രാജ്യങ്ങളും ഒഐസിയും മുസ്‌ലിം വേൾഡ് ലീഗും പ്രവാചകനെതിരായ അധിക്ഷേപത്തിനെതിരെ രംഗത്തെത്തി. സൗദി, ഖത്തർ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും സംഭവത്തിൽ പ്രതിഷേധമറിയിച്ചു.