< Back
India
Madhuri Dixit on inaguration
India

ഓഫര്‍ നല്‍കി ബി.ജെ.പി; രാഷ്ട്രീയത്തിലേക്കില്ലെന്ന് മാധുരി ദീക്ഷിത്

Web Desk
|
9 March 2024 12:46 PM IST

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാധുരിയെ മുംബൈയില്‍ നിന്ന് ബി.ജെ.പി മത്സരിപ്പിക്കുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് താരത്തിന്റെ പ്രതികരണം.

മുംബൈ: രാഷ്ടീയത്തിലേക്കില്ലെന്ന് ഹിന്ദി ചലചിത്ര താരം മാധുരി ദീക്ഷിത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാധുരിയെ മുംബൈയില്‍ നിന്ന് ബി.ജെ.പി മത്സരിപ്പിക്കുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് താരത്തിന്റെ പ്രതികരണം. പിംപ്രി-ചിഞ്ച്വാഡിലെ നിഗ്ഡിയില്‍ ഒരു സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു താരം.

'രാഷ്ട്രീയം എന്റെ ഏരിയയല്ല, രാഷ്ട്രീയത്തില്‍ എനിക്ക് താല്‍പര്യവുമില്ല. ഈ ചോദ്യം എന്നോട് പലതവണ ചോദിച്ചിട്ടുണ്ട്'. തന്റെ രാഷ്ട്രീയ താല്‍പര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം.

'ഞാന്‍ ഒരു കലാകാരിയാണ്, അതുകൊണ്ടുതന്നെ എനിക്ക് കലയോടാണ് താല്‍പര്യം'. ദീക്ഷിത് പറഞ്ഞു.

മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റാണ് ദീക്ഷിതിന് ബി.ജെ.പി വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് വേണ്ടി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ താരത്തെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Similar Posts