< Back
India
Court representative image
India

ലിവ്-ഇന്‍ ബന്ധം പിരിഞ്ഞാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി

Web Desk
|
6 April 2024 4:46 PM IST

ദമ്പതികള്‍ ഒരുമിച്ച് ജീവിച്ചതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് കോടതി

ഡല്‍ഹി: ലിവ്-ഇന്‍ ബന്ധം വേര്‍പിരിഞ്ഞാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി. നിയമപരമായി വിവാഹിതരല്ലെങ്കിലും, പുരുഷനൊപ്പം ഗണ്യമായ കാലയളവില്‍ താമസിക്കുന്ന സ്ത്രീക്ക് വേര്‍പിരിയലിനു ശേഷം ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി അറിയിച്ചു. ലിവ്-ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന നിര്‍ണായക വിധിയാണ് കോടതി പുറത്തുവിട്ടത്.

ലിവ് ഇന്‍ റിലേഷനിലുണ്ടായിരുന്ന യുവതിക്ക് പ്രതിമാസം 1500 രൂപ നല്‍കണമെന്ന വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവാവ് നല്‍കിയ ഹരജിയിലാണ് ഹൈകോടതി വിധി. സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ പരിഗണിച്ച കോടതി, ദമ്പതികള്‍ ഒരുമിച്ച് ജീവിച്ചതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് പറഞ്ഞു. ബന്ധത്തില്‍ കുട്ടിയുണ്ടെങ്കില്‍ സ്ത്രീയുടെ ജീവനാംശ അര്‍ഹത കൂടുതല്‍ ദൃഢമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ലിവിങ് ടുഗെദറായി ജീവിക്കുന്നവരും അതിന് തയ്യാറെടുക്കുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രജ്‌സിറ്റര്‍ ചെയ്യണമെന്നും അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നുമുള്ള വിചിത്ര നിയമം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ വേറിട്ട വിധി പുറത്തുവന്നിരിക്കുന്നത്.

Similar Posts