< Back
India
പശുവിന്‍റെ മുന്നില്‍ നിന്ന് മൂത്രം ഒഴിച്ചതിന് മധ്യവയസ്കന് ക്രൂര മര്‍ദനം
India

പശുവിന്‍റെ മുന്നില്‍ നിന്ന് മൂത്രം ഒഴിച്ചതിന് മധ്യവയസ്കന് ക്രൂര മര്‍ദനം

ijas
|
29 Jan 2022 7:19 PM IST

പശുവിന്‍റെ മുന്നില്‍ വെച്ച് സൈഫുദ്ദീന്‍ മൂത്രം ഒഴിച്ചതായി പ്രതിയായ വിരേന്ദ്ര റാത്തോഡ് വീഡിയോയില്‍ ആരോപിക്കുന്നുണ്ട്

മധ്യപ്രദേശില്‍ പശുവിന്‍റെ മുന്നില്‍ നിന്ന് മൂത്രം ഒഴിച്ചതിന് മധ്യവയസ്കനെ തല്ലിചതച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. സൈഫുദ്ദീന്‍ പാട്‍ലിവാല എന്നയാളെയാണ് ക്രൂരമായി തല്ലിചതച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. വിരേന്ദ്ര റാത്തോഡ് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

മധ്യപ്രദേശിലെ റത്ലം ജില്ലയിലാണ് പശുവിന് മുന്നില്‍ വെച്ച് മൂത്രം ഒഴിച്ചതിന് മധ്യവയസ്കനെ അതിക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പശുവിന്‍റെ മുന്നില്‍ വെച്ച് സൈഫുദ്ദീന്‍ മൂത്രം ഒഴിച്ചതായി പ്രതിയായ വിരേന്ദ്ര റാത്തോഡ് വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. മര്‍ദനത്തിനിരയായ സൈഫുദ്ദീന്‍ പാട്‍ലിവാല നിരവധി തവണ മാപ്പുപറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. മര്‍ദനത്തിനിരയായ ആളെ കണ്ടെത്തിയ പൊലീസ് പിന്നീട് പ്രതിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെ പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഐ.പി.സി സെക്ഷന്‍ 323,294,506 ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Similar Posts