< Back
India

India
വാക്‌സിനെടുക്കാൻ ആരോഗ്യ പ്രവർത്തകരെത്തി, മരത്തിൽ വലിഞ്ഞു കയറി പതിനെട്ടുകാരി
|18 Jan 2022 7:00 PM IST
ആരോഗ്യപ്രവർത്തകർ വാക്‌സിനെടുക്കാനായി പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു
കോവിഡിനെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്കാണ് വാക്‌സിൻ നിർവഹിക്കുന്നത്.എന്നാൽ രാജ്യത്തെ പലയിടത്തും വാക്‌സിൻ കുത്തിവെപ്പുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണ് ഇപ്പോഴും നിലനിൽക്കുന്നത്.
മധ്യപ്രദേശിലെ ചത്തർപൂരിൽ നിന്നുള്ള ഒരു വീഡിയോ വ്യക്തമാക്കുന്നതും ഈ ആശങ്ക തന്നെയാണ്. വാക്‌സിനെടുക്കാൻ ആരോഗ്യപ്രവർത്തകർ എത്തിയപ്പോൾ മരത്തിൽ വലിഞ്ഞുകയറുന്ന 18 കാരിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ആരോഗ്യപ്രവർത്തകർ വാക്‌സിനെടുക്കാനായി പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ, ആരോഗ്യപ്രവർത്തകരെ കണ്ടതോടെ പെൺകുട്ടി ഓടി മരത്തിൽ കയറുകയായിരുന്നു. പിന്നീട് ആരോഗ്യപ്രവർത്തകർ തന്നെ പെൺകുട്ടിയോട് സംസാരിച്ച് വാക്‌സിൻ എടുക്കുന്നതും വീഡിയോയിൽ കാണാം.