< Back
India
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
India

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

Web Desk
|
20 Oct 2024 4:30 PM IST

99 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 99 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്ന് ജനവിധി തേടും. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ കാംതിയിൽ നിന്നാവും മത്സരിക്കുക. ബോക്കറിൽ നിന്ന് ശ്രീജയ അശോക് ചവാൻ മത്സരിക്കും.

അതേസമയം കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോ​ഗം നാളെ ചേരും. മുതിര്‍ന്ന നേതാക്കളായ രാഹുൽ ​ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി വേണു​ഗോപാൽ തുടങ്ങിയവര്‍ പങ്കെടുക്കും.

Similar Posts