< Back
India
baby foot

പ്രതീകാത്മക ചിത്രം

India

ജനസംഖ്യ കുറയുന്നു; മൂന്നാമതും കുഞ്ഞിന് ജന്‍മം നല്‍കുന്നവര്‍ക്ക് 50,000 രൂപയുമായി മഹേശ്വരി സമുദായം

Web Desk
|
14 March 2023 10:40 AM IST

രാജസ്ഥാനിലെ പുഷ്‌കറിൽ നടന്ന സേവാ സദന്‍റെ പൊതുയോഗത്തിലും ഇതുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്

പുഷ്കര്‍: സമുദായത്തിലെ ആളുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ ജനസംഖ്യ ഉയര്‍ത്താനുള്ള മാര്‍ഗവുമായി രാജസ്ഥാനിലെ മഹേശ്വരി സമുദായം. മൂന്നാമതും കുഞ്ഞിന് ജന്‍മം നല്‍കുന്നവര്‍ക്ക് 50,000 രൂപയാണ് സമുദായം വാഗ്ദാനം ചെയ്യുന്നത്. നേരത്തെ മൂന്നാമത്തേത് പെണ്‍കുട്ടി ആണെങ്കില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. ഇപ്പോള്‍ ലിംഗഭേദമില്ലാതെ തുക ലഭിക്കും.

രാജസ്ഥാനിലെ പുഷ്‌കറിൽ നടന്ന സേവാ സദന്‍റെ പൊതുയോഗത്തിലും ഇതുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. വിവാഹപ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമുദായത്തില്‍ അവശേഷിക്കുന്നില്ല എന്ന കാര്യവും ചര്‍ച്ചയായി. ഇത്തരമൊരു സാഹചര്യത്തിൽ സമുദായം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതുകൊണ്ടാണ് മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കുന്ന കുടുംബത്തിന് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന് പുറമെ നാസിക്, ജഗന്നാഥപുരി, അയോധ്യ എന്നിവിടങ്ങളിലും കെട്ടിടങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.

രാംകുമാർജി ഭൂതദയുടെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം പുഷ്‌കറിൽ നടന്നു.രാജസ്ഥാനിലെ മിക്കവാറും എല്ലാ ജില്ലകളിലും നിന്നുള്ള സമുദായാംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

Similar Posts