< Back
India
പുതിയ ഥാർ ഷോറൂമിന്റെ ചില്ലുതകർത്ത് പുറത്തേക്ക്, കൈവരിയിൽ ഇടിച്ചു നിന്നത് ഭാഗ്യമായി -വീഡിയോ
India

പുതിയ ഥാർ ഷോറൂമിന്റെ ചില്ലുതകർത്ത് പുറത്തേക്ക്, കൈവരിയിൽ ഇടിച്ചു നിന്നത് ഭാഗ്യമായി -വീഡിയോ

Web Desk
|
20 Jan 2022 5:22 PM IST

ബെംഗളൂരുവിലെ ഒരു മഹീന്ദ്ര ഷോറൂമിലാണ് അപകടം നടന്നത്

നിർത്തിയിട്ട വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ട്. അശ്രദ്ധയും വാഹനത്തെക്കുറിച്ചുള്ള ധാരണ പിഴവുകളുമാണ് പലപ്പോഴും അപകടം വിളിച്ചു വരുത്താൻ കാരണം.അതുപോലെ ഒരു വാഹനം അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബെംഗളൂരുവിലെ ഒരു മഹീന്ദ്ര ഷോറൂമിലാണ് അപകടം നടന്നത്. ഒന്നാം നിലയിൽ പ്രദർശനത്തിന് ഇട്ടിരുന്ന മഹീന്ദ്ര ഥാർ ഷോറൂമിലെ ചില്ലും തകർന്ന് പുറത്തേക്ക് വീഴാൻ ഒരുങ്ങിയത്. വാഹനം വാങ്ങാൻ എത്തിയ ഉപഭോക്താവ് വാഹനം സ്റ്റാർട്ട് ചെയ്തതാണ് അപകട കാരണം എന്നാണ് കരുതുന്നത്.

ഷോറൂമിന്റെ ചില്ല് തകർത്ത് മുന്നോട്ട് പോയ കാർ പുറത്തെ കൈവരിയിൽ ഇടിച്ചു നിന്നതുകൊണ്ട് വലിയ അപകടമുണ്ടായില്ല.

Similar Posts