< Back
India
രാത് കെ ഹംസഫർ ​ഗാനത്തിന് നൃത്ത ചുവടുമായി മഹുവ മൊയ്ത്രയും പിനാകി മിശ്രയും; വൈറലായി വീഡിയോ
India

'രാത് കെ ഹംസഫർ' ​ഗാനത്തിന് നൃത്ത ചുവടുമായി മഹുവ മൊയ്ത്രയും പിനാകി മിശ്രയും; വൈറലായി വീഡിയോ

Web Desk
|
8 Jun 2025 6:09 PM IST

മെയ് മൂന്നാം തീയതി ജര്‍മനിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം

ന്യൂഡൽഹി: 'രാത് കെ ഹംസഫർ' ​ഗാനത്തിന് നൃത്ത ചുവടുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും ഭർത്താവ് പിനാകി മിശ്രയും. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മെയ് മൂന്നാം തീയതി ജർമ്മനിയിലെ ബെർലിനിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ദമ്പതികൾ വിവാഹിതരായത്. 1974 ഒക്ടോബര്‍ 12ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തെരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജയിച്ചു.

മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.

ഒഡീഷയിലെ പുരി സ്വദേശിയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമാണ് പിനാകി മിശ്ര. 1959 ഒക്‌ടോബര്‍ 23നാണ് ജനനം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച മിശ്ര പിന്നീട് ബിജെഡിയില്‍ ചേരുകയായിരുന്നു. 2009, 2024, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍നിന്ന് വിജയിച്ചു.

ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ 1967ൽ പുറത്തിറങ്ങിയ 'ആൻ ഈവനിങ് ഇൻ പാരീസ്' എന്ന ചിത്രത്തിലെ റൊമാന്റിക് ഗാനം ആസ്വദിച്ചുകൊണ്ട് നവദമ്പതികൾ ന‍ൃത്തം ചെയ്യുന്നത് കാണാം.

Similar Posts