< Back
India
Maktoob’s X account has been withheld in India
India

ഓൺലൈൻ മാധ്യമം മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു

Web Desk
|
9 May 2025 4:36 PM IST

നിയമനടപടിയുടെ ഭാഗമായി അക്കൗണ്ട് തടഞ്ഞുവെച്ചതായി ഇന്നലെയാണ് മക്തൂബ് മാനേജ്‌മെന്റിന് വിവരം ലഭിച്ചത്.

കോഴിക്കോട്: ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു. നിയമനടപടിയുടെ ഭാഗമായി അക്കൗണ്ട് തടഞ്ഞുവെച്ചതായി ഇന്നലെയാണ് മക്തൂബ് മാനേജ്‌മെന്റിന് വിവരം ലഭിച്ചത്. നടപടിക്ക് കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

''നിയമനടപടിക്രമങ്ങളുടെ ഭാഗമായി മക്തൂബ് മീഡിയയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതായി ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ ഏകപക്ഷീയനടപടിയുടെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റമാണിത്. വസ്തുതകളും വാസ്തവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം നിർവഹിക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും. ഈ സാഹചര്യത്തിൽ മക്തൂബിന്റെ വെബ്‌സൈറ്റിൽ നിന്നും ഇതര സമൂഹമാധ്യമങ്ങളിൽ നിന്നും വാർത്തകളും റിപ്പോർട്ടുകളും ജനങ്ങളിലേക്ക് എത്തിക്കണമെന്ന് വായനക്കാരോട് ഞങ്ങൾ അഭ്യർഥിക്കുന്നു''-മക്തൂബ് എഡിറ്റോറിയൽ ടീം പ്രസ്താവനയിൽ അറിയിച്ചു.




Similar Posts