< Back
India

India
8 ലക്ഷത്തിന്‍റെ ഹെറോയിനുമായി 5 മലയാളികള്‍ മുംബൈയില്‍ അറസ്റ്റില്‍
|20 Dec 2022 9:02 PM IST
കേരളത്തിലേക്ക് കടത്താന്‍ ശേഖരിച്ച ഹെറോയിനാണ് പിടിച്ചെടുത്തത്
മുംബൈ: എട്ട് ലക്ഷത്തിന്‍റെ ഹെറോയിനുമായി അഞ്ച് മലയാളികള്‍ മുംബൈയില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശികളായ ഉമര്‍ അക്രം, അമന്‍ മഹ്മൂദ്, മൂസ കയിസ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്മണ്യന്‍, കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖി എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിലേക്ക് കടത്താന്‍ ശേഖരിച്ച ഹെറോയിനാണ് പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.