< Back
India

India
ബെംഗളുരുവിൽ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ച നിലയിൽ
|21 Oct 2022 12:56 PM IST
ബൊമ്മഹള്ളിയില്‍ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നയാളാണ് സന്തോഷ്.
ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം ബെംഗളുരുവിലെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. പാലക്കാട് സ്വദേശി സന്തോഷ് കുമാർ, ഭാര്യ, 17കാരി മകള്‍ എന്നിവരാണ് മരിച്ചത്.
എച്ച്എസ്ആര്‍ ലേ ഔട്ടിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൊമ്മഹള്ളിയില്‍ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നയാളാണ് സന്തോഷ്.
ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സാമ്പത്തികമായ ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സമീപത്തെ ആശുപത്രിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്ന് പുലര്‍ച്ചെ മൂന്നോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നതു കണ്ട സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തിയത്.