< Back
India
ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല; തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു
India

ലഡുവിന് ടൊമാറ്റോ സോസ് നൽകിയില്ല; തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാരെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു

Web Desk
|
26 May 2025 1:07 PM IST

മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്

മലപ്പുറം: ലഡുവിന് ടൊമാറ്റോ സോസ് നൽകാത്തതിന് തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാരെ മർദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്.

കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഡുവിന് ടൊമാറ്റോ സോസ് ലഭിക്കാതെ വന്നതോടെ ഇരുമ്പ് പൈപ്പും, ചട്ടകവും കൊണ്ട് ആക്രമിക്കുകയായിരുന്നു. ജീവനക്കാരുടെ തലയ്ക്കും മുഖത്തും പരിക്കേറ്റു.


Similar Posts