< Back
India
ഡൽഹിയിൽ മലയാളിയുടെ വീട് കത്തിനശിച്ചു
India

ഡൽഹിയിൽ മലയാളിയുടെ വീട് കത്തിനശിച്ചു

Web Desk
|
25 Oct 2022 7:59 PM IST

30 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് നി​ഗമനം.

ന്യൂഡൽ‍ഹി: ഡൽഹിയിൽ മലയാളിയുടെ വീട് കത്തി നശിച്ചു. ഇന്ദിരാപുരത്ത് താമസിക്കുന്ന നിലമ്പൂർ സ്വദേശി രാജേഷിൻ്റെ വീടാണ് കത്തി നശിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. അപകടകാരണം വ്യക്തമല്ല. അപകടത്തിൽ ആർക്കും പരിക്കില്ല. ഇവർ താമസിക്കുന്ന അപ്പാർട്ട്മെൻ്റിന്റെ താഴത്തെ നിലയിൽ നിന്നാണ് തീപ്പിടുത്തമുണ്ടായത്.

തീപ്പിടുത്തത്തിൽ 30 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് നി​ഗമനം. അതേസമയം, സംഭവത്തിൽ അപ്പാർട്ട്മെന്റ് ഉടമകൾക്കെതിരെ പരാതി നൽകുമെന്ന് രാജേഷും കുടുംബവും പറ‍ഞ്ഞു.

Similar Posts