< Back
India
Malayali teacher was attacked by ABVP in IGNTU
India

മധ്യപ്രദേശിലെ സര്‍വകലാശാലയില്‍ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

ശരത് ലാൽ തയ്യിൽ
|
20 March 2026 10:35 PM IST

ക്യാമ്പസിലെ ഹോസ്റ്റല്‍ മാനദണ്ഡങ്ങള്‍ പുന:ക്രമീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ആക്രമണം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയില്‍ (ഐജിഎന്‍ടിയു) മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം. ഡോ. ചാള്‍സ് വര്‍ഗീസിനെയാണ് ആക്രമിച്ചത്. ക്യാമ്പസിലെ ഹോസ്റ്റല്‍ മാനദണ്ഡങ്ങള്‍ പുന:ക്രമീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ആക്രമണം. ആക്രമണത്തില്‍ അധ്യാപകന് സാരമായി പരിക്കേറ്റു.

സര്‍വകലാശാലയിലെ ആന്ത്രോപ്പോളജി വിഭാഗം അധ്യാപകനാണ് ഡോ. ചാള്‍സ് വര്‍ഗീസ്. ഇദ്ദേഹം അടുത്തിടെ ഹോസ്റ്റല്‍ മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. നേരത്തെയുണ്ടായിരുന്ന വാര്‍ഡന്‍ അനധികൃതമായി മുറികള്‍ അനുവദിച്ചു നല്‍കിയ സംഭവമുണ്ടായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നാലെയാണ് ഡോ. ചാള്‍സ് വര്‍ഗീസിന് വാര്‍ഡന്റെ ചുമതല ലഭിച്ചത്.

ഇദ്ദേഹം ഹോസ്റ്റല്‍ മാനദണ്ഡങ്ങളില്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ക്കെതിരെ എബിവിപി രംഗത്തെത്തുകയും അധ്യാപകനെ ആക്രമിക്കുകയുമായിരുന്നു. അധ്യാപകന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തി. എന്നാല്‍, സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് അക്രമികള്‍ക്കെതിരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

Similar Posts