< Back
India
നുണകളാണ് ബിജെപിയുടെ പ്രധാനശക്തി : അഖിലേഷ് യാദവ്
India

'നുണകളാണ് ബിജെപിയുടെ പ്രധാനശക്തി' : അഖിലേഷ് യാദവ്

Web Desk
|
12 Sept 2021 1:27 PM IST

ഫാസിസം മുഖമുദ്രയായി കൊണ്ടുനടക്കുന്ന ബിജെപിയെ തോല്‍പ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു

സമാജ്‌വാദി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തലാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്ന് പാര്‍ട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ്. 'നുണകളാണ് ബിജെപിയുടെ പ്രധാനശക്തി',നുണ പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയകച്ചവടത്തിനാണ് ബിജെപി എപ്പോഴും ശ്രമിക്കുന്നത്. 2022 ല്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുതിയ ഇന്ത്യയ്ക്കായിരിക്കും തുടക്കം കുറിക്കുക. ബിജെപി ഭരണത്തിന് കീഴില്‍ ദുരിതമനുഭവിക്കുന്ന ജനതയുടെ പ്രതികരണമായിരിക്കും തെരഞ്ഞെടുപ്പ് ഫലമായി പുറത്തുവരുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാസിസം മുഖമുദ്രയായി കൊണ്ടുനടക്കുന്ന ബിജെപിയെ തോല്‍പ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടിസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Similar Posts