< Back
India
മല്ലികാർജുൻ ഖാർഗെയുടെ പേസ്‌മേക്കർ ശസ്ത്രക്രിയ വിജയകരം; ആരോഗ്യനില തൃപ്തികരമെന്ന് മകന്‍

മല്ലികാർജുൻ ഖാർഗെ | photo| special arrangement

India

മല്ലികാർജുൻ ഖാർഗെയുടെ പേസ്‌മേക്കർ ശസ്ത്രക്രിയ വിജയകരം; ആരോഗ്യനില തൃപ്തികരമെന്ന് മകന്‍

Web Desk
|
2 Oct 2025 9:24 AM IST

ശസ്ത്രക്രിയക്ക് ശേഷം ഖാർഗെക്ക് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്

ബംഗളൂരു: കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പേസ്‌മേക്കർ ശസ്ത്രക്രിയക്ക് വിധേയനായി. പിതാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ അറിയിച്ചു.'ഖാർഗെക്ക് പേസ്‌മേക്കർ ഘടിപ്പിക്കാൻ ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സുഖമായിരിക്കുന്നു.. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി..'പ്രിയങ്ക് ഖാർഗെ എക്സില്‍ കുറിച്ചു.

ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും വിഷമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രായസഹജമായ പ്രശ്നങ്ങളും ശ്വാസതടസ്സവും കാരണം പേസ്‌മേക്കർ ഘടിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നതിന് ഇത് ആവശ്യമാണെന്ന് അവർ പറഞ്ഞിരുന്നു. അതല്ലാതെ, ഒരു പ്രശ്‌നവുമില്ല.എല്ലാ നടപടിക്രമം പൂർത്തിയായിയെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

കടുത്ത പനിയെ തുടർന്ന് ഇന്നലെ ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കൽ കോളജിലാണ് ഖാര്‍ഗയെ പ്രവേശിപ്പിച്ചത് . ശസ്ത്രക്രിയക്ക് ശേഷം ഖാർഗെക്ക് വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഖാർഗെയെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Similar Posts