< Back
India
Mamata Banerjee injured in car accident
India

മമത ബാനർജിക്ക് വാഹനാപകടത്തിൽ പരിക്ക്

Web Desk
|
24 Jan 2024 9:14 PM IST

‘ജനങ്ങളുടെ അനുഗ്രഹം കാരണം ഞാൻ സുരക്ഷിതനാണ്’

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വാഹനാപകടത്തിൽ പരിക്ക്. ബുധനാഴ്ച ബർധമാനിൽനിന്ന് കൊൽക്കത്തയിലേക്ക് വരുമ്പോഴാണ് അപകടം. പൂർബ ബർധമാനിൽ നടന്ന ഭരണ അവലോകന യോഗത്തിൽ പ​ങ്കെടുത്ത് മടങ്ങുകയായിരുന്നു മമത ബാനർജി.

മോശം കാലാവസ്ഥയെ തുടർന്നാണ് കാറിൽ മടങ്ങിയത്. ഇവരുടെ വാഹനവ്യൂഹത്തിനിടയിലേക്ക് എതിർദിശയിൽനിന്ന് പെട്ടെന്ന് ഒരു കാർ വരികയായിരുന്നു. ഇതോടെ ഡ്രൈവർ ബ്രേക്ക് ചവിട്ടുകയും ഡാഷ്ബോർഡിൽ തലയിടിച്ച് മുഖ്യമന്ത്രിക്ക് പരിക്കേൽക്കുകയും ചെയ്തു. തലക്ക് പരിക്കേറ്റതോടെ ചികിത്സക്കായി മമതയെ ഉടനടി കൊൽക്കത്തയിലെത്തിച്ചു.

‘ഞങ്ങൾ പോകുമ്പോൾ എതിർവശത്തുനിന്നുള്ള വാഹനം എന്റെ കാറിൽ ഇടിക്കാൻ വന്നു. ഡ്രൈവർ ബ്രേക്ക് ചവിട്ടിയില്ലായിരുന്നുവെങ്കിൽ ഞാൻ രക്ഷപ്പെടില്ലായിരുന്നില്ല. പെട്ടെന്നുള്ള ബ്രേക്കിംഗ് കാരണം ഡാഷ്ബോർഡിൽ തട്ടി എനിക്ക് ചെറിയ പരിക്കേറ്റു. ജനങ്ങളുടെ അനുഗ്രഹം കാരണം ഞാൻ സുരക്ഷിതനാണ്’ -ചികിത്സക്ക് ശേഷം മമത ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Similar Posts