< Back
India

India
പൂരിക്ക് ശേഷം മോമോസ്; മമത ബാനർജിയുടെ പുതിയ പാചക വീഡിയോ
|14 July 2022 3:46 PM IST
മമത തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡാർജിലിങിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പാചക വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഡാർജിലിങിലെ ഒരു ചെറിയ കടയിലിരുന്ന് മോമോസ് ഉണ്ടാക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ മമത തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
''ഡാർജിലിംഗിലെ പ്രഭാതസവാരിക്കിടെ ഞാൻ മോമോസ് ഉണ്ടാക്കി,'' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മന്ത്രി ഡാർജിലിംഗിൽ എത്തിയത്. ചെവ്വാഴ്ച മമതയുടെ പൂരിയുണ്ടാക്കുന്ന വീഡിയോ എല്ലാവരും ഏറ്റെടുത്തിരുന്നു.