< Back
India
പ്രാതൽ നൽകിയില്ല; മരുമകൾക്ക് നേരെ നിറയൊഴിച്ച് അമ്മായിയച്ഛൻ
India

പ്രാതൽ നൽകിയില്ല; മരുമകൾക്ക് നേരെ നിറയൊഴിച്ച് അമ്മായിയച്ഛൻ

Web Desk
|
15 April 2022 1:39 PM IST

വയറിൽ വെടിയേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

താനെ: പ്രാതൽ നൽകാത്തതിന് മരുമകൾക്ക് നേരെ നിറയൊഴിച്ച് ഭർതൃപിതാവ്. താനെ നഗര പ്രാന്തത്തിലെ റബോഡിയിൽ വെള്ളിയാഴ്ചയാണ് സംഭവം. വയറിൽ വെടിയേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

76കാരനായ കാശിനാഥ് പാണ്ടുരംഗ് പാട്ടീലാണ് മരുമകളെ വെടിവച്ചത്. രാവിലെ ചായയ്‌ക്കൊപ്പം പ്രാതൽ നൽകാതിരുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി സീനിയർ ഇൻസ്പെക്ടർ സന്തോഷ് ഗഡേക്കർ പറഞ്ഞു. പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. മറ്റൊരു മരുമകളാണ് പോലീസിൽ പരാതി നൽകിയത്. വെടിയേറ്റ യുവതിയെ ബന്ധുക്കളാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്.

Related Tags :
Similar Posts