< Back
India
ലാത്തി പിടിച്ചുവാങ്ങി പൊലീസുകാരനെ തല്ലിയോടിച്ച് യുവാവ്; പിന്നീട് അറസ്റ്റിൽ
India

ലാത്തി പിടിച്ചുവാങ്ങി പൊലീസുകാരനെ തല്ലിയോടിച്ച് യുവാവ്; പിന്നീട് അറസ്റ്റിൽ

Web Desk
|
9 April 2022 9:01 PM IST

ഇരുവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച ശേഷം വെങ്കിടേഷ് നഗറിലാണ് സംഭവം നടന്നിരുന്നത്

ലാത്തി പിടിച്ചുവാങ്ങി പൊലീസുകാരനെ നിർദയം തല്ലിയോടിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസുകാരനെ തല്ലിയ പ്രതി ദിനേഷ് പ്രജാപതി(25) അറസ്റ്റിലായത്. ഇയാൾ യൂണിഫോമിലുള്ള പൊലീസുകാരൻ ജയ് പ്രകാശ് ജയ്‌സ്വാളിനെ പൊതുജന മധ്യത്തിൽ വെച്ച് തല്ലുന്ന വീഡിയോ വൈറലായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച ശേഷം വെങ്കിടേഷ് നഗറിലാണ് സംഭവം നടന്നിരുന്നത്. പിന്നീട് ഇരയായ പൊലീസുകാരൻ പരാതി നൽകിയതിനെ തുടർന്നാണ് പ്രതി പിടിയിലായത്.


പൊലീസുകാരൻ നിലത്ത് വീണു കിടക്കുന്നതും പ്രതി ലാത്തി കൊണ്ട് അടിക്കുന്നതുമാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നീട് എഴുന്നേറ്റ പൊലീസുകാരനെ പ്രതി പിന്തുടർന്ന് അടിക്കുന്നതും ചുറ്റുമുള്ളവർ നോക്കി നിൽക്കുന്നതും കാണാം. ഐപിസി 307 (കൊലപാതക ശ്രമം) പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Man arrested for beating a policeman, Madhya pradesh

Similar Posts