< Back
India
Man arrested

പ്രതീകാത്മക ചിത്രം

India

വനിതാ ഗുസ്തി താരത്തിന്‍റെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Web Desk
|
19 Sept 2023 11:04 AM IST

ഗുസ്തി താരവുമായ പ്രതിക്ക് യാതൊരു ബന്ധവുമില്ലെന്നും പൊലീസ് വ്യക്തമാക്കി

ചണ്ഡീഗഡ്: വനിതാ ഗുസ്തി താരത്തിന്‍റെ മോര്‍ഫ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഹരിയാന പൊലീസ് ഹിസാര്‍ സ്വദേശിയായ അമിതിനെ അറസ്റ്റ് ചെയ്തത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഗുസ്തി താരവുമായ പ്രതിക്ക് യാതൊരു ബന്ധവുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഗുസ്തി താരത്തിന്‍റെ പിതാവ് ജിന്ദ് പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമിതിനെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവി ഖുന്ദിയ പറഞ്ഞു.30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഗുസ്തി താരത്തിന്റെ മോർഫ് ചെയ്ത ഫോട്ടോയാണ് പ്രതി ഉപയോഗിച്ചത്. പ്രതി ഇങ്ങനെ ചെയ്യാനുള്ള കാര്യം വ്യക്തമല്ല. ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts