< Back
India

India
ഡൽഹി മെട്രോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ
|31 Aug 2023 4:56 PM IST
രക്ഷാബന്ധൻ ദിവസമായതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു.
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനവും അശ്ലീല പ്രവൃത്തികളും കാണിച്ചയാൾ അറസ്റ്റിൽ. ബുധനാഴ്ച രാത്രി എട്ടരയോടെ ഡൽഹി മെട്രോയുടെ റെഡ് ലൈനിലായിരുന്നു സംഭവം.
രക്ഷാബന്ധൻ ദിവസമായതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു. ഇതിനിടെയാണ് ഒരാൾ തന്റെ മകളുടെ മുന്നിലിരുന്ന് അശ്ലീല പ്രവൃത്തി കാണിക്കുന്നതും നഗ്നതാ പ്രദർശനം നടത്തുന്നതും പെൺകുട്ടിയുടെ മാതാവ് കാണുന്നത്.
ഉടൻ തന്നെ മകളെയും കൊണ്ട് അവർ സീലാംപൂർ മെട്രോ സ്റ്റേഷനിൽ ഇറങ്ങി. എന്നാൽ, പ്രതിയെ സംഭവത്തിന് ദൃക്‌സാക്ഷികളായ രണ്ട് സഹയാത്രികർ പിടികൂടുകയും ഷാഹ്‌ദാര സ്റ്റേഷനിൽ വച്ച് ഡൽഹി മെട്രോ അധികൃതർക്ക് കൈമാറുകയുമായിരുന്നു.
തുടർന്ന് മെട്രോ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും അവരെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പശ്ചിമബംഗാൾ സ്വദേശിയാണ് ഇയാൾ.
