< Back
India

നബാ കിഷോർ ദാസ്, ഗോപാൽ കൃഷ്ണദാസ്
India
ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവെച്ചയാൾ പിടിയിൽ
|29 Jan 2023 2:18 PM IST
നിലവിൽ നബ ദാസിനെ എയർആംബുലൻസിൽ ഭുവനേശ്വറിലേക്ക് കൊണ്ട്‌പോകുകയാണ്
ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബാ കിഷോർ ദാസിനെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. എഎസ്‌ഐ ഗോപാൽ കൃഷ്ണദാസാണ് പിടിയിലായത്. നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്.
ഗാന്ധിചൗക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽനിന്ന് ഇറങ്ങുമ്പോഴാണ് അക്രമി വെടിയുതിർത്തത്. രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തത്.
നിലവിൽ നബ ദാസിനെ എയർആംബുലൻസിൽ ഭുവനേശ്വറിലേക്ക് കൊണ്ട്‌പോകുകയാണ്. മന്ത്രിക്കെതിരെയുള്ള ആക്രമണത്തെ ഒഡീഷ മുഖ്യമന്ത്രി അപലപിച്ചു. നബ ദാസ് ആരോഗ്യത്തോടെ തിരിച്ചു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
input from : Debasis Barik