< Back
India
സുപ്രീം കോടതിക്ക് പുറത്ത് വയോധികന്റെ ആത്മഹത്യാ ശ്രമം
India

സുപ്രീം കോടതിക്ക് പുറത്ത് വയോധികന്റെ ആത്മഹത്യാ ശ്രമം

Web Desk
|
21 Jan 2022 3:57 PM IST

നോയിഡ സ്വദേശിയായ രാജ ബാബു ഗുപ്തയാണ് തീകൊളുത്തിയത്

സുപ്രീം കോടതിക്ക് പുറത്ത് വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കോടതിയുടെ പുതിയ കെട്ടിടത്തിന് സമീപമാണ് ഇന്ന് അമ്പത് വയസ് പ്രായമുള്ളയാൾ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. ഉത്തർ പ്രദേശിലെ നോയിഡ സ്വദേശിയായ രാജ ബാബു ഗുപ്തയാണ് തീകൊളുത്തിയത്. നോയിഡ സെക്ടർ 128 ലെ ഒരു ഫാക്ടറിയിൽ തൊഴിലാളിയാണ് ഇദ്ദേഹം. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.

Summary : Man attempts suicide outside Supreme Court, sets himself on fire

Related Tags :
Similar Posts