< Back
India
സേലത്ത് മധ്യവയസ്‌കനെ പൊലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു
India

സേലത്ത് മധ്യവയസ്‌കനെ പൊലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു

Web Desk
|
23 Jun 2021 6:09 PM IST

കുറ്റക്കാരനായ സബ്ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സേലം ചെക്പോസ്റ്റിൽ വെച്ച് മുരുകേശനെ എസ്ഐ ലാത്തികൊണ്ട് അടിച്ചത്.

തമിഴ്നാട് സേലത്ത് മധ്യവയസ്കനെ പൊലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു.എടയപ്പട്ടി സ്വദേശി മുരുകേശൻ ആണ് കൊല്ലപ്പെട്ടത്. കുറ്റക്കാരനായ സബ്ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സേലം ചെക്പോസ്റ്റിൽ വെച്ച് മുരുകേശനെ എസ്ഐ ലാത്തികൊണ്ട് അടിച്ചത്.

മദ്യലഹരിയിലായിരുന്ന മുരുകേശൻ പോലീസുകാരനുമായി വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതനായ എസ്.ഐ മുരുകേശനെ ലാത്തി കൊണ്ട് മർദ്ദിച്ചു. മുരുകേശന് ഒപ്പമുണ്ടായിരുന്നവർ തല്ലരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മുരുകേശൻ ബോധരഹിതനായ ശേഷമാണ് മർദ്ദനം നിർത്തിയത്.

തുടർന്ന് സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതോടെ സേലം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെ മുരുകേശൻ മരിച്ചു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസുകാരനെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

Similar Posts