< Back
India
Madhya Pradesh , Arrest,Forcing Wife To Drink UrineMadhya Pradeshs Sehore,ഭാര്യയെ നിര്‍ബന്ധിച്ച് മൂത്രംകുടിപ്പിച്ചു,മധ്യപ്രദേശ്,
India

ഭാര്യയെ മർദിച്ചവശയാക്കി മൂത്രം കുടിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

Web Desk
|
19 July 2023 8:30 AM IST

യുവതിയെ ഇയാൾ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു

ഭോപ്പാൽ: ഭാര്യയെ ക്രൂരമായി മർദിച്ചതിന് ശേഷം നിർബന്ധിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് യുവതിയെ ഭർത്താവ് മർദിച്ചത്. തിങ്കളാഴ്ച പരാതി നൽകിയതിനെത്തുടർന്ന് 45 കാരനായ മഹേന്ദ്ര മാളവ്യയെന്നയാളെ അറസ്റ്റ് ചെയ്തത്.

ഭർത്താവ് ശാരീരികമായി പീഡിപ്പിക്കുകയും നിസാരമായ തർക്കത്തിനിടെ തന്നെ നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി. യുവതിയെ ഇയാൾ ഉപദ്രവിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് തന്നെ എപ്പോഴും ആക്രമിക്കാറുണ്ടായിരുന്നെന്നു ഒരുതവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെന്നും യുവതി പറയുന്നു. ആത്മാഭിമാനം ഭയന്നാണ് പലപ്പോഴും പൊലീസിൽ പരാതി നൽകാതിരുന്നത്. ഭർത്താവിനെ 'നീ' എന്ന് വിളിച്ചതിനെത്തുടർന്നാണ് കഴിഞ്ഞദിവസം മർദിച്ചത്. ക്ഷമാപണം നടത്തിയിട്ടും മർദനം തുടർന്നു.തുടർന്നാണ് മൂത്രം കുടിക്കാൻ നിർബന്ധിപ്പിച്ചു. പ്രാണ ഭയത്താൽ മതിൽചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. തന്നെ കൊല്ലാൻ കത്തിയുമായി ഭർത്താവ് പിന്തുടർന്നതായും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയെത്തുടർന്ന് ഭർത്താവ് മഹേന്ദ്ര മാളവ്യയെ അറസ്റ്റ് ചെയ്‌തെന്ന് മഹിളാ പോലീസ് ഓഫീസർ പൂജ രജ്പുത് പറഞ്ഞു.

Similar Posts