< Back
India
ചായ വൈകിയതിന് ഭാര്യയെ വെട്ടിക്കൊന്നു
India

ചായ വൈകിയതിന് ഭാര്യയെ വെട്ടിക്കൊന്നു

Web Desk
|
20 Dec 2023 3:54 PM IST

മധ്യവയസ്‌കനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: രാവിലെ ചായ നൽകാൻ വൈകിയതിന്റെ പേരിൽ 52 കാരൻ ഭാര്യയെ വെട്ടിക്കൊന്നു. ഗാസിയ ബാദിലെ ഭോജ്പൂർ വില്ലേജിലാണ് സംഭവം. അൻപതുകാരിയായ സുന്ദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ധരംവീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചായ തയാറാകാൻ അല്പ സമയം എടുക്കുമെന്ന് പറഞ്ഞതിനെ ചൊല്ലി ഇരുവരം തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് സുന്ദരിയെ ധരംവീർ വെട്ടിക്കൊന്നത്. സംഭവം നടക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ ഇവരുടെ നാല് കുട്ടികൾ ഉറങ്ങുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ സുന്ദരി രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടതു. ഇതിനിടയിൽ ധ്യാൻവീർ രക്ഷപെട്ടിരുന്നു.സംഭവം അറിഞ്ഞ് എത്തിയ പോലീസാണ് സുന്ദരിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൂർച്ചയുള്ള കത്തികൊണ്ട് കഴുത്തിന് പിന്നിലേറ്റ കുത്താണ് മരണകാരണമെന്ന് എ.സി.പി ഗ്യാൻ പ്രകാശ് റായ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിനൊടുവിൽ പോലീസ് ധ്യാൻവീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Tags :
Similar Posts