< Back
India

India
മദ്യപാനം ചോദ്യം ചെയ്തതിന് ഭാര്യയെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു
|3 Sept 2023 10:50 AM IST
പ്രതിയായ ശ്രീധർ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്.
ചെന്നൈ: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവാവ് ഭാര്യയെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. തമിഴ്‌നാട്ടിലെ വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധർ (40) ആണ് ഭാര്യ സെൽവറാണി (35)നെ കൊലപ്പെടുത്തിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ശ്രീധർ വഴക്കിനിടെ അമ്മിക്കല്ലെടുത്ത് സെൽവറാണിയുടെ തലക്ക് ഇടിക്കുകയായിരുന്നു. സെൽവറാണി സംഭവസ്ഥത്തുവെച്ച് തന്നെ മരിച്ചു. ഭാര്യ മരിച്ച വിവരം ശ്രീധർ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ശങ്കരപുരം പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.