< Back
India

India
നീലഗിരിയിൽ കാട്ടാനയാക്രമണം: മധ്യവയസ്‌കൻ കൊല്ലപ്പെട്ടു
|20 March 2024 5:52 PM IST
കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് സംഭവമെന്ന് ബന്ധുക്കൾ
നീലഗിരി: തമിഴ്‌നാട് നീലഗിരിയിൽ കാട്ടാനയാക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. ദേവാല നീർമട്ടം സ്വദേശി ഹനീഫ (55) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. നീർമട്ടം പ്രദേശത്ത് പെട്ടിക്കട നടത്തിവരുകയായിരുന്നു ഹനീഫ. കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് സംഭവമെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച പ്രശാന്ത് എന്ന യുവാവിനെ കാട്ടാന കൊല്ലപ്പെടുത്തിയ പ്രദേശത്തു നിന്ന് 10 കിലോമീറ്റർ അകലെയാണ് നീർമട്ടം. മൃതദേഹം പന്തല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. രണ്ടാഴ്ചക്കിടെ നാലുപേരാണ് നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.