< Back
India
ബംഗാളില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ ട്രക്കിടിച്ചു മരിച്ചു; 1 കിലോമീറ്ററോളം വലിച്ചിഴച്ചു
India

ബംഗാളില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ ട്രക്കിടിച്ചു മരിച്ചു; 1 കിലോമീറ്ററോളം വലിച്ചിഴച്ചു

Web Desk
|
6 Jan 2023 1:18 PM IST

വ്യാഴാഴ്ചയാണ് സംഭവം. വ്യാപാരിയായ അനന്ത ദാസാണ് മരിച്ചത്

സിലിഗുരി: പശ്ചിമബംഗാളിലെ സിലിഗുരിയില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ ട്രക്കിടിച്ചു മരിച്ചു. വാഹനത്തില്‍ നിന്നും വീണ യുവാവ് ട്രക്കിന്‍റെ അരികുകളില്‍ കുടുങ്ങിയ ശേഷം ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു. വ്യാഴാഴ്ചയാണ് സംഭവം. വ്യാപാരിയായ അനന്ത ദാസാണ് മരിച്ചത്.

അനന്ത ദാസ് ബാഗ്‌ഡോഗ്രയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. നോർത്ത് ബംഗാൾ യൂണിവേഴ്‌സിറ്റി കാമ്പസിന് മുന്നിൽ രാത്രി 8.30 ഓടെയാണ് സംഭവം. സ്കൂട്ടറിന് തീ പിടിച്ചതിനെ തുടര്‍ന്ന് മൃതദേഹം കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈയിടെ ഡല്‍ഹിയിലും നോയിഡയിലും സമാനമായ സംഭവം നടന്നിരുന്നു. നോയിഡയില്‍ സ്വിഗ്ഗി ഡെലിവറി ഏജന്‍റിന്‍റെ ഇരുചക്ര വാഹനത്തില്‍ കാറിടിച്ച ശേഷം റോഡിലൂടെ 500 മീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. കൗശല്‍ എന്ന യുവാവ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഡൽഹിയിൽ 20 കാരിയായ യുവതിയെ കാറിടിച്ച് 13 കിലോമീറ്ററോളം വലിച്ചിഴച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ അപകടം നടന്നത്.

Related Tags :
Similar Posts