< Back
India
മദ്യലഹരിയിൽ യുവാവ് മാതാവിനെ വെടിവച്ചു കൊന്നു
India

മദ്യലഹരിയിൽ യുവാവ് മാതാവിനെ വെടിവച്ചു കൊന്നു

Web Desk
|
10 July 2022 5:23 PM IST

സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും മുങ്ങിയ ശിവ്പ്രതാപിനെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു

ലക്‌നൗ: മദ്യലഹരിയിൽ യുവാവ് മാതാവിനെ വെടിവച്ചു കൊന്നു. അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തപ്പോൾ അബദ്ധത്തിൽ മാതാവിന്റെ ശരീരത്തിൽ കൊള്ളുകയായിരുന്നു. 60കാരിയായ ഊർമ്മിള ദേവിയാണ് മരിച്ചത്.

ഉത്തർപ്രദേശിലെ ചൗവിയ മേഖലയിലുള്ള നഗ്‌ള മർദാൻ ഗ്രാമത്തിലാണ് സംഭവം. ശിവ്പ്രതാപ് ആണ് മാതാവിനെ വെടിവെച്ചു കൊന്നതെന്ന് പൊലീസ് പറയുന്നു. തോക്ക് ഉപയോഗിച്ച് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തപ്പോൾ അബദ്ധത്തിൽ മാതാവിന്റെ ശരീരത്തിൽ കൊള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും മുങ്ങിയ ശിവ്പ്രതാപിനെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Related Tags :
Similar Posts