< Back
India
സഹോദരിക്ക് കുഞ്ഞ് പിറന്നു; മൂന്ന് ദിവസം പെട്രോൾ ഫ്രീ!
India

സഹോദരിക്ക് കുഞ്ഞ് പിറന്നു; മൂന്ന് ദിവസം പെട്രോൾ ഫ്രീ!

Web Desk
|
15 Oct 2021 11:02 PM IST

മധ്യപ്രദേശ് സ്വദേശി ദീപക് സൈനാനിയാണ് അമ്മാവനായ സന്തോഷത്തില്‍ പെട്രോൾ സൗജന്യമായി നൽകിയത്.

സഹോദരിക്ക് കുഞ്ഞ് പിറന്ന സന്തോഷം പ്രകടിപ്പിക്കാൻ മൂന്ന് ദിവസം സൗജന്യ പെട്രോൾ വിതരണം. മധ്യപ്രദേശ് ബൈത്തൂൽ ജില്ലയിലാണ് പെട്രോൾ പമ്പ് ഉടമയായ ദീപക് സൈനാനി അമ്മാവനായ സന്തോഷം വേറിട്ട രീതിയില്‍ ആഘോഷിച്ചത്.

കഴിഞ്ഞ നവരാത്രി ദിനത്തിലാണ് ദീപക് സൈനാനിയുടെ സഹോദരി ശിഖാ പോർവാൾ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സന്തോഷം എങ്ങനെ പ്രകടിപ്പിക്കുമെന്നായിരുന്നു ദീപകിന്‍റെ ആലോചന. രാജ്യത്ത് ഇന്ധന വില കുതിച്ചുയരുമ്പോള്‍ യുവാവിന്‍റെ മുന്‍പില്‍ ഇതിലും മികച്ചൊരു ഐഡിയയല്ലാതെ വേറെന്ത് വരാന്‍! നാട്ടുകാര്‍ക്ക് സൗജന്യ പെട്രോൾ!

നൂറുരൂപക്ക് പെട്രോൾ അടിച്ചവർക്ക് അഞ്ച് ശതമാനം അധികം പെട്രോളാണ് യുവാവ് നല്‍കിയത്. 200 മുതൽ 500 രൂപ വരെ അടിച്ചവര്‍ക്ക് പത്തും അതിന് മുകളിലുള്ളവർക്ക് 15ഉം ശതമാനം അധികം പെട്രോളും നല്‍കി. ഓഫർ അറിഞ്ഞ് പെട്രോൾ പമ്പിനു മുന്നില്‍ നീണ്ടവരിയായിരുന്നുവെന്നാണ് ദീപക് സൈനാനി മാധ്യമങ്ങളോട് പറഞ്ഞത്.

Similar Posts