< Back
India
Man hanged upside down
India

ബൈക്ക് മോഷ്ടിച്ചെന്നാരോപണം; യുവാവിന് തലകീഴായി കെട്ടിയിട്ട് മർദനം, ഷോക്കടിപ്പിച്ചു

Web Desk
|
2 July 2024 7:56 PM IST

യുവാവിനെ സംഘം കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

ഭോപ്പാൽ: ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മർദിച്ച് അഞ്ചംഗ സംഘം. മധ്യപ്രദേശിലെ നർസിംഹ്പൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ അഞ്ചുപേരെയും അറസ്റ്റ് ചെയ്തതായി ചിച്ചാലി പൊലീസ് അറിയിച്ചു.

കമാൽ ബസോർ എന്നയാളും കൂട്ടാളികളുമാണ് തന്നെ മർദിച്ചതെന്നാണ് 29കാരനായ യുവാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ബൈക്ക് മോഷ്ടിച്ചുവെന്ന് പറഞ്ഞ് സംഘം തന്നെ കിഡ്‌നാപ് ചെയ്തുവെന്നും ശേഷം മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു. മർദനത്തിനിടെ തനിക്ക് ഇലക്ട്രിക് ഷോക്ക് നൽകിയതായും ദേഹത്തേക്ക് പെട്രോൾ ഒഴിച്ചതായും ഇയാൾ പരാതിയിൽ പറയുന്നുണ്ട്.

പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് നഗേന്ദ്ര പടേരിയ അറിയിച്ചു.. യുവാവിനെ സംഘം കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Similar Posts