< Back
India
പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയ 15 വയസുകാരി വിവാഹിതയായി;കാമുകൻ അറസ്റ്റിൽ
India

പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയ 15 വയസുകാരി വിവാഹിതയായി;കാമുകൻ അറസ്റ്റിൽ

Web Desk
|
21 March 2022 11:51 AM IST

മുംബൈയിലെ കലചൗക്കിയിലാണ് സംഭവം

പത്താം ക്ലാസ് പരീക്ഷ എഴുതാൻപോയ 15 വയസുകാരി വിവാഹിതയായി. പെൺകുട്ടിയെ വിവാഹം കഴിച്ച 21 വയസുകാരനായ സിദ്ധേഷ് അദ്കർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.മസ്ഗാവ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മുംബൈയിലെ കലചൗക്കിയിലാണ് സംഭവം.

സെൻട്രൽ മുംബൈയിൽ പഠിച്ചിരുന്ന പെൺകുട്ടി ബന്ധുവായ മറ്റൊരു വിദ്യാർത്ഥിക്കൊപ്പമാണ് പരീക്ഷ എഴുതാൻ പോയത്. ഒപ്പമുണ്ടായിരുന്ന കുട്ടി വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയെങ്കിലും പെൺകുട്ടി വന്നില്ല. രാത്രി എട്ട് മണിയായിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി താനും കാമുകനും വിവാഹിതരായെന്നു വീട്ടുകാരോട് വെളിപ്പെടുത്തി.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാൻ സഹായിച്ചവരെ തിരയുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Tags :
Similar Posts