< Back
India
Man hits father with dumbbell,Man hits father with dumbbell after argument over unemployment,latest national news,ജോലിക്ക് പോകാതെ മടിപിടിച്ച് വീട്ടിലിരിക്കുന്നതിനെ ചോദ്യം ചെയ്തു; പിതാവിനെ ഡംബെൽ കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ,crime news,
India

ജോലിക്ക് പോകാതെ മടിപിടിച്ച് വീട്ടിലിരിക്കുന്നതിനെ ചോദ്യം ചെയ്തു; പിതാവിനെ ഡംബെൽ കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

Web Desk
|
1 July 2023 11:04 AM IST

ഒന്നും ചെയ്യാതെ ദിവസങ്ങളോളം വീട്ടിൽ ചെലവഴിക്കാനായിരുന്നു പ്രതിക്ക് ഇഷ്ടമെന്ന് പൊലീസ് പറയുന്നു

മുംബൈ: വർഷങ്ങളായി ജോലിയില്ലാതെ വെറുതെ വീട്ടിലിരിക്കുന്നത് ചോദ്യം ചെയ്ത പിതാവിനെ മകൻ ഡംബെൽ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ 25 കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ജുഹു വെർസോവ ലിങ്ക് റോഡിലെ കപസ്വാദിയിലെ ചാലിലെ സമദ് ഷെയ്ഖ് (50) നെയാണ് മകനായ നൗമാൻ ഷെയ്ഖ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സമദ് ഷെയ്ഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു ജോലിക്കും പോകാത്തതിനെച്ചൊല്ലി പിതാവും മകനും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച പുലർച്ചെയും ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടു. ഈ സമയത്ത് നൗമാൻ തന്റെ ഡംബെൽ എടുത്ത് പിതാവിനെ തലക്ക് തുടരെ അടിക്കുകയായിരുന്നെന്ന് ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പിതാവിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം പ്രതി അയൽപക്കത്തുള്ള കാറുകൾക്കും ഡംബെൽ കൊണ്ടടിച്ച് കേടുപാടുകൾ വരുത്തി.

സമദ് ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. പ്രതി കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല. പഠനം പൂർത്തിയാക്കാനോ ജോലിക്ക് പോകാനൗമാൻ ആഗ്രഹിച്ചിരുന്നില്ല. ഒന്നും ചെയ്യാതെ ദിവസങ്ങളോളം വീട്ടിൽ ചെലവഴിക്കാനായിരുന്നു പ്രതിക്ക് ഇഷ്ടം. ഏക മകൻ ജീവിതവും സമയവും പാഴാക്കുന്നതിൽ സമദ് വിഷമിച്ചതാണ് വഴക്കിന് കാരണമായതെന്ന് പൊലീസ് പറയുന്നു. നേരത്തെ നൗമാനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഒരുമാസം മുമ്പാണ് വീണ്ടും വീട്ടിൽ കയറ്റിയതെന്നും പൊലീസ് പറയുന്നു.

Similar Posts