< Back
India
വിറക് ശേഖരിക്കാൻ പോയ 50കാരനെ കടുവ ആക്രമിച്ചു കൊന്നു
India

വിറക് ശേഖരിക്കാൻ പോയ 50കാരനെ കടുവ ആക്രമിച്ചു കൊന്നു

Web Desk
|
27 March 2023 11:36 AM IST

മുമ്പും ഇവിടെ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

ചന്ദ്രാപൂർ: വനത്തിൽ വിറക് ശേഖരിക്കാൻ പോയയാളെ കടുവ ആക്രമിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. 50കാരനായ ഭജൻദാസ് പരോഹിയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വനത്തിൽ വിറക് ശേഖരിക്കാൻ ജുനോന വനത്തിലേക്ക് പോയ പരോഹി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ച രാവിലെ വനത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ ആക്രമിച്ച നിലയിലായിരുന്നു മൃതദേഹം.

തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് പ്രാഥമിക നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും ബാക്കി തുക വനം വകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് വിതരണം ചെയ്യുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

മുമ്പും ചന്ദ്രാപൂരിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ചന്ദ്രാപൂർ സൂപ്പർ തെർമൽ പവർ സ്റ്റേഷനിലെ കരാർ തൊഴിലാളിയായ ഭോജ്‌രാജ് മെഷ്‌റാം (59) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു സംഭവം.





Similar Posts