< Back
India

India
പ്രണയാഭ്യർത്ഥന നിരസിച്ചു; യു.പിയിൽ 15 കാരിയെ വെടിവെച്ചുകൊന്നു
|19 Jan 2023 9:43 AM IST
പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചെന്ന് പൊലീസ്
ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 15 കാരിയെ യുവാവ് വെടിവെച്ചു കൊന്നു. അനരാധ ബിന്ദ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. അനുരാധ ബിന്ദ് ഇന്നലെ ബന്ധുവായ നിഷയ്ക്കൊപ്പം കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊലപാതകം നടന്നത്.
പ്രതിയായ അരവിന്ദ് വിശ്വകർമ (22) പെൺകുട്ടിയുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കൗമാരക്കാരിയായ പെൺകുട്ടിയോട് പ്രതി പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അനിൽ കുമാർ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.