< Back
India
പ്രണയബന്ധം അവസാനിപ്പിച്ചതിന് യുവതിയെ വെടിവെച്ചുകൊന്ന യുവാവ് അറസ്റ്റിൽ
India

പ്രണയബന്ധം അവസാനിപ്പിച്ചതിന് യുവതിയെ വെടിവെച്ചുകൊന്ന യുവാവ് അറസ്റ്റിൽ

Web Desk
|
1 Nov 2022 3:35 PM IST

ഡൽഹി സാദർ ബസാർ സ്വദേശിയായ രോഹിത് ഗുപ്ത (29) എന്നയാളാണ് പിടിയിലായത്. ന്യൂഡൽഹിയിൽ ഒക്ടോബർ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ന്യൂഡൽഹി: പ്രണയബന്ധം അവസാനിപ്പിച്ചതിന് യുവതിയെ വെടിവെച്ചുകൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹി സാദർ ബസാർ സ്വദേശിയായ രോഹിത് ഗുപ്ത (29) എന്നയാളാണ് പിടിയിലായത്. ന്യൂഡൽഹിയിൽ ഒക്ടോബർ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഡൽഹിയിലെ ഭാരത് നഗറിൽ ഒരു യുവതി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി സ്വദേശിനി സൽമയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. പ്രദേശത്തുനിന്ന് വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രോഹിതിനെ അറസ്റ്റ് ചെയ്തത്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും സൽമ ബന്ധം അവസാനിപ്പിച്ചതിലുള്ള നിരാശയാണ് കൊലപാതകത്തിന് കാരണമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പൊലീസിന്റെ പിടിയിലാവാതിരിക്കാൻ വ്യത്യസ്ത ഹോട്ടലുകളിൽ താമസിച്ചതായും കൊലപാതകം നടത്തിയ ശേഷം തോക്ക് കനാലിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

Similar Posts