< Back
India
Man kills lovers son by putting him into bucket of boiling waterCrime
India

പൂനെയിൽ യുവാവ് കാമുകിയുടെ കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു

Web Desk
|
25 April 2023 6:05 PM IST

കുഞ്ഞിന്റെ അമ്മയുമായി പ്രതിക്ക്‌ ബന്ധമുണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൂനെ: യുവാവ് കാമുകിയുടെ 15 മാസം പ്രായമുള്ള കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു. കുഞ്ഞിന്റെ അമ്മയുമായി ഇയൾക്ക് ബന്ധമുണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഏപ്രിൽ ആറിനാണ് ഇയാൾ കുഞ്ഞിനെ ബക്കറ്റിലെ തിളച്ച വെള്ളത്തിൽ മുക്കിയത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് ഏപ്രിൽ 18-നാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് ഇൻസ്‌പെക്ടർ വൈഭവ് ഷിങ്ഗാരെ പറഞ്ഞു.

സ്ത്രീയില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ യുവാവ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കുകയായിരുന്നു. കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ യുവതിയുടെ സഹോദരി ഇയാൾ കുഞ്ഞിനെ വെള്ളത്തിൽ മുക്കുന്നത് കണ്ടിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം ഇവർ സംഭവം ആരോടും പറഞ്ഞിരുന്നില്ല. കുഞ്ഞ് മരിച്ചതിന് പിന്നാലെ ഇവർ കൊലപാതകമാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.

Similar Posts