< Back
India

India
അത്താഴം വൈകിയതിന് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു
|13 Sept 2022 9:20 PM IST
'ഓട്ടോറിക്ഷാ ഡ്രൈവറായ അനൂജ് കുമാർ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അത്താഴം തയ്യാറായിരുന്നില്ല'
നോയിഡ: അത്താഴം കഴിക്കാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഭാര്യയെ തവി കൊണ്ടടിച്ച് കൊലപ്പെടുത്തി യുവാവ്. നോയിഡയിലാണ് സംഭവം. കേസിൽ ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
നോയിഡയിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്ന അനൂജ് കുമാർ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അത്താഴം തയ്യാറായിരുന്നില്ല. അത്താഴം വൈകിയതിനെ ചൊല്ലി പിന്നീട് ഇരുവരും തമ്മില്‍ തർക്കമായി. പ്രകോപിതനായ ഭർത്താവ് ഭാര്യ ഖുഷ്ബുവിന്റെ തലയിൽ തവി ഉപയോഗിച്ച് അടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഭാര്യ മരിച്ചു.
നാട്ടുകാര്‍ പൊലീസിലറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഹാര്‍ സ്വദേശികളായ ദമ്പതികൾക്ക് അഞ്ചുവയസുള്ള ഒരു മകനുണ്ട്.