< Back
India
ഭാര്യയുമായി വഴക്കിട്ട യുവാവ് മക്കള്‍ക്ക് ഐസ്ക്രീമില്‍ വിഷം ചേര്‍ത്തു നല്‍കി; ഒരാള്‍ മരിച്ചു
India

ഭാര്യയുമായി വഴക്കിട്ട യുവാവ് മക്കള്‍ക്ക് ഐസ്ക്രീമില്‍ വിഷം ചേര്‍ത്തു നല്‍കി; ഒരാള്‍ മരിച്ചു

Web Desk
|
1 July 2021 8:56 AM IST

മുംബൈ സബര്‍ബന്‍ റെയില്‍വേക്ക് സമീപമുള്ള മാന്‍ഖുര്‍ദിലാണ് സംഭവം നടന്നത്

ഭാര്യയുമായി വഴക്കിട്ട യുവാവ് മൂന്നു മക്കള്‍ക്കും ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്തു നല്‍കി. ഒരു കുട്ടി മരിക്കുകയും ചെയ്തു. മുംബൈ സബര്‍ബന്‍ റെയില്‍വേക്ക് സമീപമുള്ള മാന്‍ഖുര്‍ദിലാണ് സംഭവം നടന്നത്.

അലി നൌഷാദ് അന്‍സാരി എന്ന യുവാവാണ് മക്കള്‍ക്ക് വിഷം നല്‍കിയത്. ഭാര്യ നസിയ ബീഗവുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തിലാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്. രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്. ആറ് വയസുകാരനായ അലിഷാന്‍ എന്ന കുട്ടിയാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 25നാണ് സംഭവം നടന്നതെങ്കിലും സിയോണ്‍ ഗവ.ആശുപത്രിയില്‍ വച്ച് അലിഷാന്‍ മരിക്കുന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മാന്‍ഖുര്‍ദ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അൻസാരിക്കെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന അന്‍സാരി സതേനഗറിലാണ് താമസിക്കുന്നത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Similar Posts