< Back
India
IndiGo flight from Dammam to Kozhikode is delayed
India

ഇൻഡി​ഗോ വിമാനത്തിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; യാത്രക്കാരൻ അറസ്റ്റിൽ

Web Desk
|
11 Sept 2023 4:07 PM IST

വിമാനം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇയാളെ പെലീസിന് കൈമാറിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

​ഗുവാഹത്തി: ഇൻഡി​ഗോ വിമാനത്തിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ- ​ഗുവാഹത്തി വിമാനത്തിലാണ് സംഭവം. രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയം സീറ്റിന്റെ ആംറെസ്റ്റ് ഉയർത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് പരാതി.

വിമാനം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇയാളെ പെലീസിന് കൈമാറിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആവശ്യമെങ്കിൽ പൊലീസ് അന്വേഷണത്തിന് വേണ്ട സഹായം നൽകുമെന്നും എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

താൻ ഉറങ്ങുകയായിരുന്നെന്നും ആംറെസ്റ്റ് ഉയർത്തി ഇയാൾ തന്നോട് അടുത്തിരിക്കുന്നത് കണ്ടാണ് ഉണർന്നതെന്നും യുവതി പറഞ്ഞു. സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കാകുലയായ താൻ ഉറങ്ങുന്നത് പോലെ നടിക്കുകയും അയാൾ അവിടെനിന്ന് എഴുന്നേറ്റ് പോകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.

എന്നാൽ, അയാൾ കൂടുതൽ അടുത്തെത്തി തന്റെ ശരീരത്തിൽ പിടിക്കുകയായിരുന്നു- യുവതി ആരോപിച്ചു. യുവതി ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ അറിയിക്കുകയും വിമാനം ​ഗുവാഹത്തിയിൽ എത്തിയയുടൻ ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. സിഐഎസ്എഫ്, എയർലൈൻ, എയർപോർട്ട് അധികൃതർ, പൊലീസ് സ്റ്റേഷനിൽ സഹായിച്ചവർ എന്നിവർക്ക് യുവതി നന്ദി പറഞ്ഞു.

Similar Posts